മരനിരയെല്ലാം
കരിഞ്ഞൊരീതീരത്ത്
വരളുന്ന ചുണ്ടുമായ്
നിൽക്കേ..
ഉരുകുമീ മെയ്മാസ
നാളിലേക്കെന്തിനു
മധുരം പകർന്നു നീ വന്നു ....
എന്തിനു
മധുരം പകർന്നു നീ വന്നൂ...
വറുതി കത്തുന്നൂ
വരണ്ട നീർപ്പാടത്തി-
നരികിലുണ്ടരളി പൂക്കുന്നു....
നിഴലും നിലാപ്പൂക്കളും
വീണ വഴികളിൽ
കരിയില കനവു
കാണുന്നു..
ചെറുകുളിർക്കാറ്റിൻ
തലോടലില്ലാ... കൂടെ
ഒഴുകിടില്ലൊരു കിളിപ്പാട്ടും...
വരുവാനൊരാളുമില്ലീവഴിത്താരകൾ
വിജനത തിന്നു
വീർക്കുന്നു... കൊടും
വിജനത തിന്നു
വീർക്കുന്നു...
(മര നിരയെല്ലാം....)
നദി മെലിയുന്നൂ
നരച്ച കാലത്തിന്റെ
ശിരസ്സുപോ-
ലകലെയാകാശം...
മൃതിയടയുന്നൂ
മുദിത ഹൃദന്തത്തിൻ
മൃദുലമന്ദസ്മേര ഭാവം..
തിരികെയൊറ്റക്കു നീ
പോകരുതൊപ്പം ഞാൻ
അനുഗമിക്കാം
കടവോളം....
മധുരമില്ലെങ്കിലും
മലരു പോലിത്തിരി
വാക്കുകൾ
നീയെടുത്തോളൂ....
എന്റെ കവിതയായ്
കൊണ്ടു പൊയ്ക്കോളൂ...
എന്റെ കവിതയായ്
കൊണ്ടു പൊയ്ക്കോളൂ...
(മര നിരയെല്ലാം....)
..........................................
പി കെ മുരളീകൃഷ്ണൻ
Facebook Page: Music Mumbe - Music First
പി കെ മുരളീകൃഷ്ണൻ
--------------------------------------------------------------------------------------------------------------
Lyrics: P K Muraleekrishnan
Music: Pallippuram Sajith
Background Music & Production: Sunilal Cherthala and Pallippuram Sajith
Singer: P Sajith
Video: Prem Prakash
Editing: Deepu Cherthala
Key Instrumentation: Flue Subhash Cherthala
Channel: https://www.youtube.com/ musicmumbe
Facebook Page: Music Mumbe - Music First
Song officially released on 27th September, 2019