Tuesday, 16 July 2019

വിഷുവന്ന് വിളിക്കണ്, 
കൊന്നപ്പൂവ് ചിരിക്കണ് കണ്ടോ...
കണി കാണും കാലമുണർന്നെ-
ന്നോത്ണ് തെന്നല് കേട്ടോ....

തീവെയിലിൽ കുന്നുകൾ നിന്ന് 
വിയർത്ത് കുളിക്കണ് കണ്ടോ....
"വിത്തും കൈക്കോട്ടും" പാട -
ത്തൊരു കിളി ചൊല്ലണ് കേട്ടോ...

    (വിഷുവന്ന് വിളിക്കണ്)

തളികയി, ലരി, ധാന്യ, മടയ്ക്കകൾ 
വെള്ളരി, മാങ്കനി, വസ്ത്രം....
മുന്തിയ ഡെല്ലിൻ ലാപ്ടോപ്പും
നാണ്യം, വാൽക്കണ്ണാടി..

നൽകീടാം മുത്തശ്ശി ക്കൊരു 
സ്മാർട്ട് ഫോണും ഹോട്ട്സ്റ്റാറും...
കൈനീട്ടം വാങ്ങാം മുത്ത-
ശ്ശന്നൊരു മുത്തവുമേകാം...

വിഷുവുത്സവമടിപൊളിയാക്കാം...
ഫേസ് ബുക്കിന്സെൽഫിയൊരുക്കാം (2)

     (വിഷുവന്ന് വിളിക്കണ്)

കണി കാണാനെന്തൊരു ചന്തം
വിഭവ സമൃദ്ധം താലം...
ഓരോരോമനതാരിലുമൊരു കുല
കൊന്നകൾ പൂക്കും കാലം...
നന്മ നിറയ്ക്കും കാലം....
കൊന്നകൾ പൂക്കും കാലം...

കോടി, യുടുക്കാം, കത്തിക്കാം,
പൂത്തിരി മത്താപ്പെല്ലാം...
പൊട്ടുന്ന പടക്കം കേട്ടൊ-
ന്നാർത്തു വിളിച്ചു രസിക്കാം..

വിഷു സദ്യയുമുണ്ടു മടങ്ങാം...
വിഷുവുൽസവമടിപൊളിയാക്കാം... (2)

ഫേസ് ബുക്കിന് സെൽഫിയൊരുക്കാം...
വിഷുവുൽസവമടിപൊളിയാക്കാം... (2)


(പി കെ മുരളീകൃഷ്ണൻ)

------------------------------------------------------------------------------------------------------------

Lyrics PK Muraleekrishnan
Music: Pallippuram Sajith
Background Music: Sunilal Cherthala
Lead Singer: Bhagya Lakshmi Sreekumar
Chorus: Abhiram Cherthala, Aarathi Cherthala & Unni Maya Kottayam
Videography: Prem Prakash
Editing: Deepu Cherthala


Facebook Page: Music Mumbe - Music First

Song officially released on 14th April, 2019





No comments:

Post a Comment